ജില്ലാ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണം 

0

വയനാട് ജില്ലാ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണമെന്ന്  മെഡിക്കല്‍ കോളേജ് വികസന സമിതി.ഓണ്‍ലൈനിലൂടെയായിരുന്നു വികസന സമിതി യോഗം നടന്നത്.ആസ്പിരേഷന്‍ ജില്ലയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്.

രാജ്യത്തെ 75 ഓളം ആസ്പിരേഷന്‍ ജില്ലകളിലെ ഗവണ്‍മെന്റ് ജില്ലാ ആശുപത്രികളെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും  ബഹുമാനപ്പെട്ട വയനാട് എം.പി രാഹുല്‍ ഗാന്ധിയും തയ്യാറാകണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ  ഒ.ആര്‍ കേളു എം.എല്‍.എ യുടെ ശ്രമഫലമായി സംസ്ഥാന  ഗവര്‍ണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഏതാനും മികച്ച കെട്ടിട സമുച്ചയങ്ങളും വിവിധ നവീകരണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുകയും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനും കഴിഞ്ഞത് അനുകൂല സാഹചര്യമാണെന്നും വികസന സമിതി പറഞ്ഞു.പ്രമുഖ പൊതു പ്രവര്‍ത്തകരെയും ജനനേതാക്കളെയും പങ്കെടുപ്പിച്ച് മാനന്തവാടി വ്യാപാര ഭവനില്‍ സെപ്റ്റംബര്‍ 30-ന് വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!