ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം സമാപിച്ചു

0

സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് കനറാബാങ്ക് കോഴിക്കോട് റീജിണല്‍ ഓഫീസിന്റെ സഹായത്തോടെ പനങ്കണ്ടി സി.വൈ.ഡി ട്രൈനിംഗ് സെന്ററില്‍ സംഘടിപ്പിച്ച ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം സമാപിച്ചു.കല്‍പ്പറ്റ,പനമരം,ബത്തേരി ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത 25 വനിതകള്‍ക്കാണ് അഞ്ചുദിവസത്തെ പരിശീലനം നല്‍കിയത്.ചക്കയില്‍ നിന്നും കട്‌ലറ്റ്,മിക്ചര്‍,അച്ചാറുകള്‍,ദാഹശമനി,ബിരിയാണി,തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കി.പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാപന ചടങ്ങില്‍ കനറാബാങ്ക് ഡിവിഷണല്‍ മാനേജര്‍ റ്റി.സി.പവിത്രന്‍ പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ടെയ്തു.കനറാബാങ്ക് എല്‍.ഡി.എം എം.ഡി.ശ്യാമള,സീനിയര്‍ മാനേജര്‍ പ്രസന്ന,സി.വൈ.ഡി.പ്രസന്ന,സി.വൈ.ഡി.ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീ എന്നിവര്‍ സെസാരിച്ചു.കല്‍പ്പറ്റ എടഗുനി സ്വദേശി സ്മിത ബിജുവായിരുന്നു പരിശീലക സംരഭങ്ങള്‍ ആരംഭിക്കാന്‍ സന്നദ്ധരായ പരിശീലനാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.റ്റി.കൃഷ്ണന്‍,സുനിത മധുഎന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!