അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് (ജ്വാല ), സെന്റര്‍ ഫോര്‍ പി.ജി. സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്ക്, ബത്തേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടകം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കല്‍പറ്റയില്‍ നടന്ന സദാചാര വിചാരണയോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്. തുടര്‍ന്ന് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ലിംഗ വിവേചനം പുതിയ കാലത്തില്‍ കൂടുതല്‍ തീവ്രതയോടെ പല മേഖലകളിലും സ്ത്രീകളെ പൊതുസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തളളിമാറ്റുന്ന സാഹചര്യങ്ങളും പ്രമേയമാക്കിയുളളതായിരുന്നു തെരുവുനാടകം. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് സമൂഹത്തിന്റെ ഒത്തുചേര്‍ന്നുളള ഇടപെടല്‍ ആവശ്യമാണെന്ന് സി.കെ. ദിനേശന്‍ എഴുതി സംവിധാനം ചെയ്ത ‘പ്രസ് ഫോര്‍ പ്രോഗ്രസ്”എന്നയീ നാടകത്തിലൂടെ കലാകാരന്‍മാര്‍ മുന്നോട്ടുവെക്കുന്നു. തെരുവുനാടക യാത്രയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി നിര്‍വ്വഹിച്ചു. മജേഷ് രാമന്‍, അബ്ദുള്‍ ജുനൈസ,് മുനീര്‍ എം. കെ, ജിഷിമിത, അപര്‍ണ്ണ, അതുല്‍ വി.ആര്‍, രാജില്‍ സി.പി, മഞ്ജു സി.പി, ഉദിഷ എ.പി, സുജിത എസ് എന്നിവരാണ് അഭിനേതാക്കള്‍. സതീഷ് കുമാര്‍ പി.വി, ഗൗരി വി.എം, റീന സെബാസ്റ്റ്യന്‍, സഫിയ, അഭിഷേക,് ടി. പി. അര്‍ഫാത്ത,് സലീന, ലക്ഷ്മണന്‍ ടി.യു, ഷിനി സുധീന്ദ്രന്‍, ലില്ലി തോമസ്സ്, അബ്ദുള്‍ ഷമീര്‍, അഡ്വ.പ്രതീഷ് കെ. എം, രമേഷ് കെ എ, രവി വി.സി എന്നിവര്‍ നേതൃത്വം നല്‍കി .