ലോക വനിത ദിനം ആഘോഷിച്ചു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി ലോക വനിത ദിനം ആഘോഷിച്ചു.കല്‍പ്പറ്റ വ്യാപാര ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച വനിതാദിന റാലിയില്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ 100 കണക്കിന് വനിതകള്‍ പങ്കെടുത്തു.തുടര്‍ന്ന് അഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ ദിന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല അംഗത്വ വിതരണോദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ നിര്‍വഹിച്ചു.അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ മുഖ്യ ലക്ഷ്യമായ സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജം പകരുന്ന സന്ദേശമായി ആധുനിക കാലത്തെ സ്ത്രീ ജീവിതം എന്ന വിഷയത്തിന്‍ സാഹിത്യകാരി പ്രീത പ്രിയദര്‍ശിനി ക്ലാസ്സെടുത്തു.സാമൂഹ്യഘടനയില്‍ സ്ത്രീകള്‍ക്കുള്ള പങ്കും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ മറ്റ് ക്ഷണിക്കപ്പെട്ടവര്‍ ആശംസകളിലൂടെ പ്രതിപാദിച്ചു.വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സിജിത്ത് ജയപ്രകാശ് സ്വാഗതവും ട്രഷറര്‍ കല നന്ദിയും പറഞ്ഞു.ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ്,ട്രഷറര്‍ ഇ.ഹൈദ്രു,വൈസ് പ്രസിഡന്റ്മാരായ കെ.കുഞ്ഞിരായിന്‍ ഹാജി,ഡോ.മാത്യു തോമസ്,സെക്രട്ടറിമാരായ സി.വി.വര്‍ഗ്ഗീസ്,കമ്പ അബ്ദുള്ള ഹാജി,അഷ്‌റഫ് വേങ്ങാട്,അഷ്‌റഫ് കൊട്ടാരം,നജീബ് പൂങ്ങാടന്‍,യൂത്ത് വിംഗ് ഭാരവാഹികളായ ഷാജി കരിഷ്മ,രഞ്ജിത്ത്,സാലിഹ്,വനിതാവിംഗ് സംസ്ഥാന സെക്രട്ടറി ഷൈലജ ഹരിദാസ്,സഹഭാരവാഹികളായ സാലി ഷാജി,ബിന്ദു രത്‌നന്‍,വിന്‍സി കാവുമന്ദം,മേരി,മഞ്ജുള വിനോദ്,ലിസി ശശിധരന്‍,കല്‍പ്പറ്റ യൂണിറ്റ് ഭാരവാഹികളായ ശാന്തകുമാരി,സൗധ കല്‍പ്പറ്റ,യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍,ട്രഷറര്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!