ജലജീവന്‍ മിഷന്‍: അവലോകന യോഗം ചേര്‍ന്നു

0

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കേരള ജല അതോറിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ അവലോകനം ചെയ്തത്.

ആദ്യഘട്ടത്തില്‍ മുട്ടില്‍, വെങ്ങപ്പളളി, തരിയോട്, മൂപ്പൈനാട്, വൈത്തിരി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ എന്നീ ഏഴ് ഗ്രാമ പഞ്ചായത്തുകളിലാണ് കണക്ഷന്‍ നല്‍കുന്നത്. കേരള ജല അതോറിറ്റി മുഖേന 3370 ഗാര്‍ഹിക കണക്ഷനും ഭൂജലവകുപ്പ് മുഖേന 170 കണക്ഷനും ജലനിധി മുഖേന 1100 കണക്ഷനുമാണ് നല്‍കുന്നത്. മണ്ഡലത്തിലെ കോട്ടത്തറ, പൊഴുതന, മേപ്പാടി പഞ്ചായത്തുകളില്‍ രണ്ടാം ഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്നതോടെ 4640 കുടിവെള്ള കണക്ഷനുകളാണ് മണ്ഡലത്തില്‍ നല്‍കുന്നത്. 2024 നകം മണ്ഡലത്തിന്റെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനാവശ്യ മായ വിശദമായ എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് (ഡി.ഇ.ആര്‍) ഉടന്‍ തയ്യാറാക്കാന്‍ എം.എല്‍.എ ജല അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കി.

മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റു മാരായ പി. ഭരതന്‍, ബിനു ജേക്കബ്, ആര്‍. യമുന, നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സി. ഗോപി, ഷീജ സെബാസ്റ്റ്യന്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. തുളസീധരന്‍, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!