നീരവ്‌മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി

0

സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.പഞ്ചാബ് നാഷണല്‍ ബാങ്കിലും റോട്ടോ മാങ്ക് ബാങ്കിലും നടന്ന വന്‍ വായ്പാ തട്ടിപ്പിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന സമരം കര്‍ഷക മാര്‍ച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും നടത്തി.മാര്‍ച്ചും ധര്‍ണയും ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.അസൈനാര്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി സി.മമ്മി സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി അഡ്വ.ഖാലിദ് രാജ,ജില്ലാ വൈസ് പ്രസിഡന്റ് പെരളോത്ത് അഹമ്മദ് ഹാജി,ജില്ലാ ഭാരവാഹികളായ സി.കെ.അസീസ്,ബാവ ചീരാല്‍,ഒ.കെ.മൂസ്സഹാജി,ടി.പി.അഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.മായിന്‍ മുതിര,എം.അന്ത്രു,കല്ലിടുമ്പം ഹംസ ഹാജി,സി.വി.ഇബ്രാഹിം,ലത്തീഫ് അമ്പലവയല്‍,മാട്ടുമ്മല്‍ മുഹമ്മദ്,എം.പി.മൊയ്തീന്‍,കുഞ്ഞൂട്ടി കല്‍പ്പറ്റ,മൊയ്തീന്‍കുട്ടി മീനങ്ങാടി,കീരി കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!