ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം ആരംഭിച്ചു

0

സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് കനറാബാങ്ക് കോഴിക്കോട് റീജിണല്‍ ഓഫീസിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.സി.വൈ.ഡി പനങ്കണ്ടി ട്രൈനിംഗ് സെന്ററിലാരംഭിച്ച പരിശീലനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ് ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശകുന്തള സജീവന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുന്‍അംഗം ഗിരിജ രാജന്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ കനറാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം.ഡി.ശ്യാമള മുഖ്യപ്രഭാഷണം നടത്തി.പരിപാടിക്ക് സി.വൈ.ഡി.യുടെ പ്രവര്‍ത്തകരായ കെ.ജയശ്രീ സ്വാഗതവും സുനിത മധു നന്ദിയും പറഞ്ഞു.തിരഞ്ഞെടുത്ത 25 വനിതകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനം ഫിബ്രവരി 28-മുതല്‍ മാര്‍ച്ച്-5 വരെ തുടരും.വനിതകളെ സംരഭകരായി ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടിയുടെ പരിശീലക കല്‍പ്പറ്റ എടഗുനി സ്വദേശി സ്മിത ബിജുവാണ്.സി.വൈ.ഡി.യുടെ പ്രവര്‍ത്തകരായ റ്റി.കൃഷ്ണന്‍,സുനിത മധു എന്നിവര്‍ നേതൃത്വം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!