ബാവലിയില്‍ 20000 പാക്കറ്റ് ഹാന്‍സ് പിടികൂടി.
വയനാട് എക്സൈസ് ഇന്റലിജന്‍സും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ്സും ചേര്‍ന്ന് മിനിലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20000 പാക്കറ്റ് ഹാന്‍സും കൂളും അടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ഇതുമായി ബന്ധപ്പെട്ട് ചെറുപുഴ സ്വദേശികളായ ഡ്രൈവര്‍ ഷിഹാബ്(27),സഹായി നീരജ്(23) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.മൈസൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്.വിപണിയില്‍ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍.എം.കെ,പി.ജി.രാധാകൃഷ്ണന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജെ.സന്തോഷ്,കെ.രമേഷ്,പി.എസ്.വിനീഷ്,സി.ഇ.ഒ മാരായ വിജേഷ് കുമാര്‍,ചന്ദ്രന്‍,ഡ്രൈവര്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.തൊണ്ടിമുതലുകളും പ്രതികളേയും തിരുനെല്ലി പോലീസിന് കൈമാറി.