യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു.

0

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതലാകും നടക്കുകയെന്നും എന്‍ടിഎ അറിയിച്ചു.നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍ടിഎ അറിയിച്ചു.പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!