അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം