ഗവ: ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 25ന്

0

കാട്ടിക്കുളത്തെ ഗവ: ഹോമിയോ ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25 നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി പറഞ്ഞു. ആധുനിക രീതിയില്‍ വിശാലമായ സൗകര്യത്തോടെയുള്ള കെട്ടിടമാണ് ഹോമിയോ ഡിസ്‌പെന്‍സറിക്കായി നിര്‍മിച്ചിട്ടുള്ളത്. ഒ.ആര്‍. കേളു എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പരിശോധനാ മുറി , ഫാര്‍മസി, വിശ്രമ സ്ഥലം , ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങി അത്യാധുനികമായ എല്ലാ സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് ഏറെ സൗകര്യപ്രദമാവും ഈ പുതിയ കെട്ടിടം.

Leave A Reply

Your email address will not be published.

error: Content is protected !!