കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി

0

കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെമ്പുകടവ് യു പി സ്‌ക്കൂളിലെ മൂന്ന് അധ്യാപകരെ അന്യായമായി സസ്‌പെന്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച കെപി എസ് ടി എ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടയില്‍ പ്രതിഷേധിച്ചു കൊണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി വ്യക്തമായ കാരണങ്ങളില്ലാതെ നടത്തിയ സസ്‌പെന്‍ഷനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കഴിയാതെ സംഘടനാനേതാക്കള്‍ക്കെതിരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍കള്ളക്കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റിന്റെയുംജനറല്‍ സെക്രട്ടറിയുടെയും ഇടപെടലിന്റെ ഫലമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി പിന്‍വലിച്ചു.ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ് നല്‍കി. പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി ടോമി ജോസഫ്, ജില്ലാ പ്രസിഡണ്ട് പി.എസ്.ഗിരീഷ് കുമാര്‍, സെക്രട്ടറി ദേവസ്യ കുടിലില്‍ ,കെ.ജി.ജോണ്‍സണ്‍, എം.എം.ഉലഹന്നാന്‍, എം.എം.ബേബിച്ചന്‍, കെ.എസ്. മനോജ് കുമാര്‍, ടി.എന്‍.സജിന്‍,, അബ്രഹാം ഫിലിപ്പ്, ഷേര്‍ളി സെബാസ്റ്റ്യന്‍, ഷാജികുടിലില്‍, ഷാജുമോന്‍, എം.സുനില്‍കുമാര്‍, എം.പി.സുനില്‍കുമാര്‍, എം.വി.ബിനു, ബെന്‍സി ലാല്‍, എസ്.എം. പ്രമോദ്, സുജേഷ് കുമാര്‍, കെ.കെ.പ്രേമചന്ദ്രന്‍ ,വി .പി .സജി, പി.സഫ് വാന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!