പ്രതിരോധസേനയ്ക്ക് പരിശീലനം നല്‍കി

0

കെ.സി.വൈ.എം.മാനന്തവാടി രൂപത സമരിറ്റന്‍സ് കോവിഡ് പ്രതിരോധസേനയ്ക്ക് പരിശീലനം നല്‍കി.ദ്വാരകപാസ്റ്ററില്‍ സെന്ററിലായിരുന്നു പരിശീലനം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ രൂപീകരിച്ച സമരിറ്റന്‍സ് സന്നദ്ധസേനയ്ക്കുള്ള പരിശീലനമാണ് സംഘടിപ്പിച്ചത് . മാനന്തവാടി രൂപതയുടെ 13 മേഖലകളില്‍നിന്നായി 402 അംഗങ്ങളാണ് സമരിറ്റന്‍സ് മാനന്തവാടി സന്നദ്ധസേനയില്‍ അംഗങ്ങളായുള്ളത്.

കോവിഡ് വൈറസ്ബാധയാല്‍ മരണപ്പെടുന്ന വ്യക്തികളുടെ   മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ അസി. പോലീസ് സര്‍ജന്‍ ഡോ. ബിബിന്‍, ഡോ. മഹേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമരിറ്റന്‍സ് മാനന്തവാടിയുടെ സേവനം ആവശ്യം വരുന്ന മുറയ്ക്ക് ജാതി മത ഭേതമന്യേ എവര്‍ക്കും ലഭ്യമാക്കുമെന്ന് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.പോള്‍ കൂട്ടാല അറിയിച്ചു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ജനറല്‍ മാനേജര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, ജനറല്‍ ക്യാപ്റ്റന്‍ ബിബിന്‍ ചെമ്പക്കര, ഫാ. ആന്റോ മമ്പള്ളില്‍, ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, രഞ്ജിത്ത് മുതുപ്ലായ്ക്കല്‍, ഡോ. കെ.പി സാജു  എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!