റോഡരികിലെ ശൗചാലയം തുറക്കാന്‍ നടപടിയില്ല

0

കല്‍പ്പറ്റ നഗരത്തില്‍   പി.ഡബ്ല്യൂ.ഡി. റോഡരികിലെ ശൗചാലയം   തുറക്കാന്‍ നടപടിയില്ല. ഒരു വര്‍ഷമായി ശൗചാലയം   അടഞ്ഞു കിടക്കുന്നതിനാല്‍ പരിസരം കാടുമൂടിയ അവസ്ഥയിലാണ്.കല്‍പ്പറ്റ നഗരസഭയുടെ കീഴിലുളള  ശൗചാലയം അടച്ചിട്ടതോടെ കടകളിലെ ജീവനക്കാരും യാത്രക്കാരും  ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തിലായി.തൊട്ടടുത്തുള്ള കടക്കാര്‍ അടക്കം നിരവധിപേര്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാവാതെ വലയുകയാണ്.

ദിവസം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കേണ്ട  ശൗചാലയം ഒരു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്.  കാടുപിടിച്ചതൊടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇപ്പോള്‍ സ്ഥിര കാഴ്ച്ചയാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിച്ചും കൂട്ടിയിട്ടും സമീപത്ത് രൂക്ഷഗുന്ധമാണ്. ഏറെക്കാലത്തെ ആവശ്യത്തെത്തുടര്‍ന്നാണ് ശൗചാലയം പണിതത്.
വെള്ളമില്ലാത്തതാണ് ശൗചാലയം അടക്കാന്‍ കാരണമെന്നാണ് തൊട്ടടുത്തുള്ള കടയുടമ പറയുന്നത്.ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ യാത്രക്കാരും നാട്ടുകാരും പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും നടപടിമാത്രം ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!