അടച്ചിട്ട ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും തുറന്നു

0

കോവിഡ് രോഗ ബാധിതര്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട സുല്‍ത്താന്‍ ബത്തേരിയിലെ എംഎല്‍എ,താലൂക്ക് ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും തുറന്നു. ഇവിടങ്ങളിലെ ജീവനക്കാരിലും സന്ദര്‍ശകരിലും നടത്തിയ കോവിഡ് 19 ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് അണുനശീകരണം നടത്തി സ്ഥാപനങ്ങള്‍ തുറന്നത്.

കൊവിഡ് 19 രോഗ ബാധിതര്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എംഎല്‍എ, താലൂക്ക് ഓഫീസുകള്‍, 9 കച്ചവട സ്ഥാപനങ്ങള്‍ എന്നിവ ആരോഗ്യവകുപ്പ് അടപ്പിച്ചത്. തുടര്‍ന്ന് ഇവരുമായി പ്രാഥമിക സമ്പര്‍ക്കവന്നവരെയും ജീവനക്കാരെയും കഴിഞ്ഞദിവസം കോവിഡ് 19 ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് സ്ഥാപനങ്ങളില്‍ ഫയര്‍ഫോഴസെത്തി അണുനശീകരണം നടത്തിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!