കോവിഡ് 19 പ്രാഥമിക കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിച്ചു

0

സുല്‍ത്താന്‍ ബത്തേരിയിലെ കോവിഡ് 19 പ്രാഥമിക കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിച്ചു. താലൂക്ക് ആശുപത്രി, സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രോഗികളുടെ കിടത്തി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിലവില്‍ 53 കോവിഡ് 19 രോഗികളാണ് ചികിത്സയിലുള്ളത്.
കൊവിഡ് 19 രോഗ വ്യാപനം തീവ്രമായതോടെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ സജ്ജീകരിച്ച കൊവിഡ് 19 പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ രോഗികളുടെ കിടത്തി ചികിത്സ ആരംഭിച്ചത്. താലൂക്ക് ആശുപത്രയിലെ രണ്ടാം നിലയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇവിടെ 108 ബെഡ്ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ 11 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതിനുപുറമെ സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ 42 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെ 111 ബെഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം മുതലാണ് ഇരുകേന്ദ്രങ്ങളിലും കിടത്തി ചികിത്സ ആരംഭിച്ചത്. ഇതിനു പുറമെ സുല്‍ത്താന്‍ ബത്തേരിയിലെ ഡയറ്റ്, അധ്യാപക ഭവന്‍ എന്നിവിടങ്ങളും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. രണ്ടിടങ്ങളിലുമായി 175-ാളം ബെഡ്ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!