വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കാട്ടിക്കുളം ഒന്നാം മൈല്‍ പ്രദേശം

0

ആനയും, കടുവയും, കാട്ടു പോത്തും, മാനും, കുരങ്ങും നാട്ടിലിറങ്ങി നാശനഷ്ടം വരുത്തുന്നത് പതിവാണ്.കഴിഞ്ഞ ദിവസം ചേലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ സെമിത്തേരിയുടെ മതില്‍ ആനതകര്‍ത്തു.സെമിത്തേരിയിലെക്ക് കയറുന്നപ്രവേശനകവാടത്തിന്റെ ഒരു വശമാണ്തിങ്കളാഴ്ച രാത്രി 10 മണിയോടെ ആന തകര്‍ത്തത്. വനപാലകര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍വിലയിരുത്തി.

നഷ്ടപരിഹാരംഅനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതര്‍ നിവേദനം നല്‍കി.കഴിഞ്ഞ ആഴ്ച ഒന്നാം മൈല്‍ ആലുംമുട്ടില്‍  ജോണ്‍സന്റെ മൂന്ന്ഏക്കറിലെഞാറ്റടിയും ,കുടുബശ്രിയുടെപവര്‍ട്ടില്ലറുംകാട്ടാനതകര്‍ത്തിരുന്നു.രൂക്ഷമായ തിരുനെല്ലിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെപഴക്കമുണ്ട്.ഇതിനകം പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിലാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍

Leave A Reply

Your email address will not be published.

error: Content is protected !!