കളക്ട്രേറ്റിലെ തീപിടുത്തം:  കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

0

വയനാട് കളക്ട്രേറ്റിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു.

കളക്ടറേറ്റിലെ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ ബുധനാഴ്ച രാത്രിയാണ് അഗ്നിബാധയുണ്ടായത് .അപകടത്തില്‍ ഓഫീസിലെ ഒരു കമ്പ്യൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. മറ്റുചില കമ്പ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ പറ്റി. കസേരകള്‍ അലമാരികള്‍ എന്നിവയ്ക്കും തീപിടിച്ച.ു ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടു എന്ന് കണക്കാക്കി വരുന്നേയുള്ളൂ. ഉദ്യോഗസ്ഥരും പോലീസും ഫോറന്‍സിക് വിദഗ്ധരും ഓഫീസില്‍ പരിശോധന നടത്തി

Leave A Reply

Your email address will not be published.

error: Content is protected !!