ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മഹിത പ്രവര്‍ത്തനം ആരംഭിച്ചു
മാനന്തവാടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മാനന്തവാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച വനിതാ കൂട്ടായ്മയായ മഹിതയുടെ ഉദ്ഘാടനം ബ്രാഹ്മഗിരി ഓഡിറ്റോറിയത്തിൽ സാമുഹ്യ പ്രവർത്തക കാഞ്ചന മാല നിർവ്വഹിച്ചു.പ്രസിഡണ്ട് കെ.ഇ.റഹ്മത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ. പ്രവീജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഷിനാസ് ബാബു, സാദിർ തലപ്പുഴ, കെ. ദിൽഷാദ് ,സി.പി. കവിത എന്നിവർ സംസാരിച്ചു.സാമുഹ്യ രംഗത്ത് സ്തുതിർഹ സേവനം നടത്തുന്ന കെ.രാഘവൻ, ഷെപ്പെർഡ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.നിർദ്ധനരായ 20 കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.