ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാൾ തുടങ്ങി.
വെള്ളമുണ്ട: ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. വിൻസന്റ് താമരശ്ശേരി തിരുനാളിന് തുടക്കം കുറിച്ച് കൊടി ഉയർത്തി. പുതിയതായി നിർമ്മിച്ച കുരിശടിയുടെയും കൽ കുരിശിന്റെയും വെഞ്ചിരിപ്പും നടത്തി.
27 ,28 തിയ്യതികളിലാണ് പ്രധാന തിരുനാൾ .27-ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പുതുശ്ശേരിക്കടവ് പള്ളി വികാരി ഫാ: കുര്യൻ മണികുറ്റിയിൽ കാർമ്മികത്വം വഹിക്കും. ഫാ: റെജി മുതുകുത്താനിയിൽ തിരുനാൾ സന്ദേശം നൽകും. സമാപന ദിവസമായ 28-ന് രാവിലെ 10 – 30-ന് ആഘോഷമായ ദിവ്യപൂജക്ക് ഫാ.അഗസ്റ്റ്യൻ താന്നിയിൽ പ്രധാന കാർമികത്വം വഹിക്കും. പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവയും ഉണ്ടാകും.