രൂക്ഷമായിരിക്കുന്ന വരള്‍ച്ചക്കും ജലക്ഷാമത്തിനും പരിഹാരം കാണുന്നതിനായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ തടയണ നിര്‍മ്മിച്ചു. കടമാന്‍തോടിന്റെ ആരംഭമേഖലയായ മന്മദമൂലയിലാണ് തടയണ നിര്‍മ്മാണം ആരംഭിച്ചത്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കടമാന്‍തോട്, മുദ്ദള്ളിത്തോട്, കന്നാരംപുഴ എന്നിവിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിക്കുന്നത്. തടയണനിര്‍മ്മാണഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഷംസാദ് മരയ്ക്കാര്‍ അധ്യക്ഷനായിരുന്നു. ടി എസ് ദിലീപ്കുമാര്‍, ഷിജു തോട്ടത്തില്‍, ചന്ദ്രന്‍ മുര്‍ലാനി, രജനി, അശ്വിന്‍ വേണുഗോപാല്‍, ഷിബിന്‍, കൃഷ്ണനുണ്ണി, അനുജിത്ത്, ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.