പാളക്കൊല്ലി കോളനി ഭവനപദ്ധതി മന്ത്രി എ.കെ.ബാലന്‍  നാളെ  ഉദ്ഘാടനം ചെയ്യും. 

0

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാന ഓണ്‍ലൈന്‍ ഉദ്ഘാടനം ആഗസ്റ്റ് 26 വൈകീട്ട് 3 ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മരകാവ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരകാവില്‍ വിലകൊടുത്ത് വാങ്ങിച്ച 4.75 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. 54 വീടുകളില്‍ 26 എണ്ണത്തിന്റെ പണി മുഴുവനായി പൂര്‍ത്തിയായിട്ടുണ്ട്. ഒരു വീടിന് 6 ലക്ഷം രൂപ ചെലവില്‍ 3.24 കോടി രൂപയുടെ ഭവന സമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!