കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി ഡി എസ് വിഭാഗം നടപ്പിലാക്കുന്ന അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട എസ് ടി ഗുണഭോക്താക്കള്‍ക്ക് ഓണക്കോടിയും കിറ്റും ജനറല്‍ ഗുണഭോക്താക്കള്‍ക്ക് കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ വി.ഹാരിസ്, ടി.കെ.രുഗ്മിണി, സി ഡി എസ് ചാര്‍ജ്ജ് ഓഫീസര്‍ പി.എസ്.നിത്യ മോള്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ജയശ്രീ എന്നിവര്‍ സംസാരിച്ചു.