വൈത്തിരി ചാരിറ്റിയിൽ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഒറ്റയാൻ ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരിക്കുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ ആണ് പ്രധേശത്ത് ആന ഇറങ്ങുന്നത് ഇതോടെ കുട്ടികളെ സ്കൂളിൽ വിടുന്നതിനും ആളുകൾക്ക് ജോലിക്ക് പോകാനും പറ്റാത്ത സാഹചര്യമാണുള്ളത് .വൈകീട്ട് അഞ്ച് മണി കഴിഞ്ഞാൽ വീടിന് പുറത്തു പോലും ഇറങ്ങാൻ പറ്റാതെ ഭീതിയിലായിരിക്കുകയാണ് പ്രധേശത്തെ 300-ൽ പരം കുടുംബങ്ങൾ തെങ്ങ് ,കൗങ്ങ് ,വാഴ, കാപ്പി, വീടിന്റെ മതിൽ എല്ലാം ആന പൂർണ്ണമായും നശിപ്പിക്കുകയാണ്. പരാധിയുമായി ഫോറസ്റ്റ് അധികൃതരെ സമീപിച്ചപ്പേൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ഇതിനെതിരെ വ്യാപക പ്രധിഷേതത്തിനൊരുങ്ങുകയാണെന്നും നാട്ടുകാർ പറഞ്ഞു. പലയിടങ്ങളിലും ആനയുടെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ ജീവനും ,സ്വൊത്തിനും യാതൊരു വിലയും നൽകാത്തതിൽ പ്രധിഷേതം അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.