വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: മന്ത്രി വി.എസ് സുനില്‍കുമാര്‍
മാനന്തവാടി: വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന വിദ്യാഭ്യാസമേഖലയെ തകര്‍ക്കാനാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗീയവല്‍ക്കരണം മൗലികമാക്കി മാറ്റുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. മറ്റ് മതങ്ങളോട് വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള സമീപനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ടിഎ സംസ്ഥാന പ്രസിഡന്റ് എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി കൂളിവയല്‍, എന്‍. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി. അബൂബക്കര്‍ ഹാജി, ഒ. അബ്ദുല്‍ സലാം, പി.കെ.സി മുഹമ്മദ്, അമ്മത് വേളം, കെ.ഡി ഷംസുദ്ദീന്‍, ടി. മുഹമ്മദ്, സി.കെ ഷാഫി മാസ്റ്റര്‍, പി.കെ മൂര്‍ത്തി, സി. കുഞ്ഞബ്ദുല്ല, നജീബ് മണ്ണാര്‍, പി.വി.എസ് മൂസ, വത്സ ടീച്ചര്‍, ഹുസൈന്‍ കുഴിനിലം സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ സ്വാഗതവും പി.ടി ജുഫൈല്‍ ഹസന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗോത്രകല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതരാമന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. റഷീദ് പടയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് യോഗംത്തോടെ സംസ്ഥാന സമ്മേളനം സമാപിച്ചു.