മോട്ടോ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി

0
മാനന്തവാടി.വയനാട് മോട്ടോർ ക്ളബ്ബിന്റ് നേതൃത്വത്തിൽ ജനുവരി 21 ന് മാനന്തവാടി വളളിയൂർക്കാവ് മൈതാനത്ത് സംഘടിപ്പിക്കുന്ന മോട്ടോ ഫെസ്റ്റ് 2018ന്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.10 മണിക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് മോട്ടോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജോ: ആർ.ടി.ഒ. ബി. സാജു ട്രാഫിക് ബോധവത്ക്കരണ ക്ളാസ്സ് നയിക്കും.വീ ഗാർഡ് ചാരിറ്റി ട്രസ്റ്റിന്റ് ധനസഹായ വിതരണം ജില്ലാ കളക്ടർ നിർവ്വഹിക്കും.ഫിഗർ ഓഫ് എയ്റ്റ്, മാസ് ചെയ്സ്, സ്ളോ റെയ് സിംഗ്‌, പഞ്ചഗുസ്തി മത്സരങ്ങൾ നടത്തും.വൈകുന്നേരം നടത്തുന്ന സമാപന സമ്മേളനം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് 200 ബുള്ളറ്റുകൾ പങ്കെടുത്ത് കൊണ്ടുള്ള റൈഡും നടക്കും. ബുള്ളറ്റിൽ സാഹസിക യാത്ര നടത്തുന്ന തിരുവനന്തപുരത്ത് കാരി ഷൈനി രാജ് കുമാർ ഉൾപ്പെടെ വനിതകളും റൈഡിൽ പങ്കെടുക്കും.വാർത്താ സമ്മേള ന ത്തിൽ ഷിബി നെല്ലിച്ചുവട്ടിൽ, പ്രദീപ് ക്ളാസ്സിക്, അജി കൊളോണിയ, ബാബു പായ്ക്കാടൻ, എം.കെ. ഷിഹാബുദ്ദീൻ ,സിബി ആശാരിയോട്ടിൽ, പ്രിയേഷ് മാനന്തവാടി എന്നിവർ പങ്കെടുത്തു.
Leave A Reply

Your email address will not be published.

error: Content is protected !!