ചുമട്ടുതൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കും 

0

കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള അരി മറിച്ചുവിറ്റ സംഭവം പുറത്തുകൊണ്ടുവന്ന ചുമട്ടുതൊഴിലാളികളെ സമൂഹമാധ്യമങ്ങളിലൂടെ അരി വില്‍പ്പന നടത്തിയ കടയുടെ മാനേജ്‌മെന്റ് അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപണം. ചുമട്ടുതൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കും

കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള അരി നാലാംമൈല്‍ ഫാമിലി ഹൈപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചു വിറ്റ സംഭവം. പുറത്തുകൊണ്ടുവന്ന നാലാംമൈല്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളെ  സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചിലര്‍ രംഗത്ത് വന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നിരവധി തവണ അരി സ്‌കൂളില്‍ നിന്നും ഷോപ്പിലേക്ക് എത്തിയതായും ഇത് ചോദ്യം ചെയ്തതിനാല്‍ അവസാനം വന്ന അരി തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കാന്‍ അനുവദിക്കാതെ വേറെ ആളുകള്‍ അരി ഇറക്കിയതോടെ. സംശയംതോന്നിയ തൊഴിലാളികള്‍. ഗോഡൗണില്‍ കയറി ഫോട്ടോ എടുക്കുകയും. ക്ഷേമനിധി ബോര്‍ഡില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അരി മറിച്ചുവിറ്റ സംഭവം പുറംലോകം അറിയുന്നത്. തൊഴിലാളികള്‍ കടയില്‍ കയറി ഫോട്ടോ എടുത്തു പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യം കടയുടെ മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും തൊഴിലാളികളെ കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പരാതി. സൂപ്പര്‍മാര്‍ക്കറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു..

Leave A Reply

Your email address will not be published.

error: Content is protected !!