കോളേജ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം:കോണ്‍ഗ്രസ്

0

സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് കോളേജ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് .പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് താല്‍ക്കാലിക കെട്ടിടം കണ്ടെത്തിയിട്ടും കോളേജിന് അനുമതി നല്‍കാത്തത് അട്ടിമറിക്കുള്ള ശ്രമമാണെന്നാണ് ആരോപണം. ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കോണ്‍ഗ്രസ് .

സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് കോളേജ് വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കോളേജ് അട്ടിമറിക്കുന്നതിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞദിവസം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യും കോളേജിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കോളേജ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുകയും ക്ലാസ്സ് ആരംഭിക്കാന്‍ താല്‍ക്കാലിക കെട്ടിടം കണ്ടെത്തുകയും ചെയ്തിട്ടും അനുമതി നല്‍കാത്തത് കോളേജ് അട്ടിമറിക്കാനുള്ള നീക്കമാണന്നാണ് ആരോപണം. ഇതിനു പിന്നില്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം ആരോപിച്ചു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!