പ്രവാസിക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം

0

കഴിഞ്ഞ ദിവസം ഏഴരയോടെ കാട്ടികുളം മുള്ളന്‍കൊല്ലിയില്‍ മുന്‍പഞ്ചായത്ത് അംഗം ചിറക്കാട്ടുമേലേ സി ജെ അലക്‌സിന്റെ മകനും പ്രവാസിയുമായ അഖില്‍ സി അലക്‌സിനെയാണ്  യുവാക്കള്‍ കടയില്‍ കയറി സോഡ കൂപ്പിയും മറ്റും ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്.

 ആക്രമണത്തില്‍അഖിലിന്റെ കഴുത്തിനും പുറത്തിനും പരിക്കുപറ്റി. പിടിച്ചുവയ്ക്കാന്‍വന്നപിതാവിനെയും യുവാക്കള്‍ ആക്രമിച്ചു.ഷര്‍ട്ട് വലിച്ചു കീറുന്നതിനിടയില്‍ കഴുത്തില്‍ഇട്ടിരുന്ന മൂന്ന് പവന്റെ മാല നഷടപെട്ടതായും അഖില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കോവിഡുമായ് ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ അഖില്‍  മുള്ളന്‍കൊല്ലിയില്‍ വാടകക്ക് റൂമെടുത്ത് പലചരക്ക് കട തുടങ്ങിയിരുന്നു. ഈ കടയിലെക്ക് മാനന്തവാടിയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ രാത്രി ഏഴരയോടെ കടയില്‍ ഇറക്കി വെക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.  തീരുനെല്ലി പോലിസ് കടയില്‍ ആതിക്രമിച്ച് കടന്ന് ഉടമസ്ഥനെ ആക്രമിച്ചതിന്റെ പേരില്‍
രൂപേഷ് ,നാസര്‍ ,വിനീഷ് ,എല്‍ദോ എന്നിവര്‍ക്കെതിരെ ഐ പി സി 451, 294ബി, 323,324,34 എന്നി വകുപ്പുകള്‍ പ്രകാരംകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!