ബസ് ഓണ്‍ ഡിമാന്റ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

0

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സ്വകാര്യമേഖലയിലെ സ്ഥിരം ജോലിക്കാരെയും ലക്ഷ്യവെച്ച് കെ. എസ്. ആര്‍ ടി. സി നടപ്പാക്കുന്ന ബസ് ഓണ്‍ ഡിമാന്റ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മുന്‍കൂര്‍ പണമടച്ച് യാത്രക്കാര്‍ക്ക് ബോണ്‍ഡ് സീസണ്‍ ടിക്കറ്റുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ബോണ്ട് പദ്ധതി ജില്ലയില്‍ ആദ്യമായി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലാണ് ആരംഭിച്ചിരിക്കുന്നത്. ബോണ്ട് സര്‍വീസിന്റെ ഉദ്ഘാടനം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍  നിര്‍വ്വഹിച്ചു.

ഇന്ന് 30 യാത്രക്കാരുമായി കല്‍പ്പറ്റയിലേക്ക് ആരംഭിച്ച കെ എസ് ആര്‍ ടി സി ബോണ്ട് സര്‍വീസ് എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ബോണ്ട് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ മുന്‍കൂട്ടി പണമടച്ച് ഡിപ്പോയില്‍ നിന്നും  ബോണ്‍ഡ് സീസണ്‍ ടിക്കറ്റുകള്‍ വാങ്ങണം. ഇത്തരം ബസുകളില്‍ യാത്രചെയ്യുന്നവര്‍ രാവിലെ എവിടെനിന്നു കയറുന്നുവോ അവിടതന്നെ വൈകിട്ട് തിരിച്ചിറക്കുകയും ചെയ്യും. ബോണ്‍ഡ് കൈപ്പറ്റുന്നവര്‍ക്ക് മാത്രമായിരിക്കും ഇത്തരം ബസുകളില്‍ യാത്ര. പത്ത് ദിവസം മുതല്‍ 30 ദിവസം വരെ കാലവധിയുള്ള ബോണ്‍ഡുകള്‍ 5,10,15,20,25 എന്നീ ദിവസങ്ങള്‍ കണക്കാക്കിയാണ് നല്‍കുന്നത്. ഇതുവഴി യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയാണ് കെഎസ്ആര്‍ടിസി ഉറപ്പാക്കുന്നത്. യാത്രക്കാരുടെ ഇരുചക്രവാനങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗജന്യമായി  സാനിറ്റൈസറും വൈ ഫൈ എന്നിവയും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ സിവിലില്‍ നടന്ന സ്വീകരണം ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!