പോസ്റ്റോഫീസ് ആധാര്‍ പേയ്‌മെന്റ് സിസ്റ്റം കൗണ്ടറുകള്‍ ആരംഭിച്ചു

0

ബാങ്കുകളിലെ  തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പുല്‍പ്പള്ളി പോസ്റ്റോഫീസില്‍ ആധാര്‍ പേയ്‌മെന്റ് സിസ്റ്റം കൗണ്ടറുകള്‍ ആരംഭിച്ചു.ആധാറുമായി ബന്ധിപ്പിച്ച ഇന്ത്യയിലെ ഏതു ബാങ്കിലെയും അക്കൗണ്ടുകളില്‍ നിന്നും ക്യാഷ് മാറ്റാന്‍ കഴിയും.ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ക്യാഷ് പിന്‍വലിക്കാന്‍ അക്കൗണ്ട്  ഹോള്‍ഡര്‍ എന്നിവ ഉണ്ടെങ്കില്‍ ക്യാഷ് പിന്‍വലിക്കാന്‍ കഴിയും.

പെന്‍ഷന്‍ ഉള്‍പ്പെടെ വാങ്ങുന്നതിനായി ബാങ്കുകളില്‍ പുലര്‍ച്ചെ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കി പോസ്റ്റോഫീസില്‍ നിന്ന് പണം ലഭ്യമാകുമെന്ന് അറിഞ്ഞതോടെ നിരവധി ആളുകളാണ് പെന്‍ഷന്‍ ഉള്‍പ്പെടെ വാങ്ങാനായി പോസ്റ്റോഫീസില്‍ എത്തുന്നത്.പുല്‍പ്പള്ളി പോസ്റ്റോഫീസില്‍ വേഗത്തില്‍ പണം ഇടപാടുകള്‍ നടത്തുന്നതിനായി മുന്നോളം ജീവനക്കാരെ എര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!