കുവൈറ്റില്‍ നാലാംഘട്ടം ഇന്നുമുതല്‍

0

കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന് നാലാംഘട്ടം ഇന്നുമുതല്‍ നടപ്പില്‍ വരും. സ്പോര്‍ട്സ്, ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പേഴ്സണല്‍ കെയര്‍ ഷോപ്പുകള്‍, എന്നിവ തുറക്കാന്‍ അനുമതി. റസ്റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.ഇന്നുമുതല്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും.രോഗലക്ഷണമുള്ളവരും പ്രായമായവരും കുട്ടികളും ഈ ഘട്ടത്തില്‍ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!