കസ്റ്റഡിയില്‍ യുവകര്‍ഷകന്‍ മരിച്ച സംഭവം:  ബത്തേരിയില്‍ പ്രതിഷേധം 

0

പത്തനംതിട്ടയില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ
യുവകര്‍ഷകന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമരവുമായി കാര്‍ഷിക പുരോഗമന സമിതി രംഗത്ത്. വീടുകളില്‍ സത്യാഗ്രഹ സമരവുമായാണ് കാര്‍ഷിക പുരോഗമന സമിതി രംഗത്തെത്തിയിരിക്കുന്നത്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയില്‍ നടന്നു.പ്രതിഷേധ സമരം സംഘടന സംസ്ഥാന രക്ഷാധികാരി ഡോക്ടര്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായി സമര രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ച കര്‍ഷകന്റെ മൃതദേഹം കഴിഞ്ഞ 21 ദിവസമായി സംസ്‌കരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടായി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ബത്തേരിയില്‍ നടന്ന സമരത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പി എം ജോയ്, മറ്റ് നേതാക്കളായ
ഡോക്ടര്‍ പി ലക്ഷ്മണന്‍ മാസ്റ്റര്‍, അഡ്വക്കറ്റ് പി വേണുഗോപാല്‍,വി പി വര്‍ഗീസ്, ഫാദര്‍ സെബാസ്റ്റ്യന്‍ ഇടയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!