തൂക്ക് പാലം അപകടാവസ്ഥയില്‍

0

പനമരം മാതോത്ത് പൊയില്‍ തൂക്ക് പാലം അപകടാവസ്ഥയില്‍.അപകട സാധ്യതയേറെയെന്ന് പ്രദേശത്തുകാര്‍.പനമരം പഞ്ചായത്തിലെ നീരട്ടാടി ഓടക്കൊല്ലി, മാതോത്ത് പൊയില്‍ എന്നീ രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി തൂക്ക് പാലം സ്ഥാപിച്ചത്.ഇത്തവണ വെള്ളം കയറിയിറങ്ങിയതോടെയാണ്  തൂക്ക് പാലത്തിന്റെ  തൂണുകളുടെ അടിഭാഗത്ത് മണ്ണ് ഇളകിപ്പോയത്.പാലം സംരക്ഷണത്തിന്  നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

ഇവിടങ്ങളില്‍ കാലവര്‍ഷം കനക്കുന്നതോടെ പനമരം പുഴ കരകവിഞ്ഞൊഴുകുന്നതോടൊപ്പം ശക്തമായ കുത്തൊഴുക്കും അനുഭവപ്പെടാറുണ്ട്.സൈഡ് സംരക്ഷണഭിത്തി സ്ഥാപിക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്.കഴിഞ്ഞ രണ്ട് പ്രളയത്തിലും ചെറിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നില്ല.മണ്ണ് ഇടിഞ്ഞതോടെ കായല്‍കൂട്ടങ്ങള്‍ നിരങ്ങി പുഴയിലേക്ക് വീഴാന്‍ പാകമായി നില്‍ക്കുന്നുണ്ട് .ചിലത് തൂക്ക് പാലത്തിന്റെ മുകളിലെ റേപ്പില്‍ തങ്ങിനില്‍ക്കുന്നുണ്ട്. പാലത്തിനടുത്തുള്ള വീട്ടുകാര്‍ക്കും മണ്ണിടിച്ചല്‍ ഭീഷണിയായിട്ടുണ്ട്.റോഡിന്റെ അടിഭാഗത്തെ മണ്ണ് ഇളകി വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!