അനുമതിയില്ലാതെ എത്തിയവരെ തിരിച്ചയക്കും

0

(Photo| ANI)

അനുമതിയില്ലാതെ യു.എ.ഇ യിലേക്ക് എത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കെയാണ് അബുദാബി എയര്‍പോര്‍ട്ടില്‍ ഇത്തിഹാദ് വിമാനത്തില്‍ എത്തിയ അഞ്ചു മലയാളികള്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) യാത്രാ പെര്‍മിറ്റ് ഇല്ലെന്ന കാരണത്താല്‍ എമിഗ്രേഷന്‍ ലഭിക്കാത്തതാണ് ഇവര്‍ക്ക് വിനയായത്. ഇവരില്‍ നാല് പേരെ തിങ്കളാഴ്ച ദുബൈയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനത്തില്‍ തിരിച്ചയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. യാത്രാചെലവ് ഇത്തിഹാദ് വഹിക്കും. അനുമതി ശരിയായതിനെ തുടര്‍ന്ന് ഒരാളെ അബൂദബി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!