തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ; നൂല്‍പ്പുഴ പുഴയില്‍ വെള്ളം കയറി

0

തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ
നൂല്‍പ്പുഴ പുഴയില്‍ വെള്ളം കയറി
കുടുംബങ്ങളെ മാറ്റി

നൂല്‍പ്പുഴയോടെ ചേര്‍ന്ന് കിടക്കുന്ന തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയാണ് നൂല്‍പ്പുഴ പുഴയില്‍ വെള്ളം ഉയരാന്‍ കാരണം.ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് നൂല്‍പ്പുഴ മുക്കുത്തികുന്ന് പുത്തൂര്‍ കോളനിയില്‍ വെള്ളം കയറിയത്.കഴിഞ്ഞയാഴ്ചയും ഇവിടെ വെളളം കയറി കുടുംബങ്ങളെ മാറ്റിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് നൂല്‍പ്പുഴ പുഴ കരകവിഞ്ഞത്. ഇതോടെ സമീപത്തെ പൂത്തൂര്‍ കോളനിയില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം കയറിയതോടെ കുടുംബങ്ങള്‍ സമീപ വീടുകളിലേക്ക് മാറി. ഇതിനുപുറമെ കുണ്ടൂര്‍, കോളോട്ട് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി ഒറ്റപ്പെട്ടു. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിന്നടിയിലായി. നൂല്‍പ്പുഴയോടെ ചേര്‍ന്ന് കിടക്കുന്ന തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയാണ് നൂല്‍പ്പുഴ പുഴയില്‍ വെള്ളം ഉയരാന്‍ കാരണമായിട്ടുള്ളത്. നിലവില്‍ നൂല്‍പ്പുഴ പ്രദേശത്ത് കാര്യമായ മഴ ഇല്ല.

Leave A Reply

Your email address will not be published.

error: Content is protected !!