സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

0

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പുരോഗമിക്കുന്നു. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും ചടങ്ങ് നടത്തുക. ആഗസ്റ്റ് 15 ന് രാവിലെ  9 മുതലാണ് ചടങ്ങുകള്‍.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.പരേഡുകളും ഒഴിവാക്കും.കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും.അതേസമയം  മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് വീതം നഴ്‌സുമാര്‍, ശുചിത്വ തൊഴിലാളികള്‍, കോവിഡ് ഭേദമായ 3 പേര്‍ എന്നിവരെ പ്രത്യേകം ക്ഷണിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!