വീട്ടമ്മയെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമം.
വീട്ടമ്മയെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമം. കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പുല്‍പ്പള്ളി അമരക്കുനി വയലിപ്പാറ ബിജു മാത്യു (45)വിനെ പുല്‍പ്പള്ളി അഡി.എസ്‌ഐ ടിപി മാത്യുവും സംഘവും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് പുല്‍പ്പള്ളി ചെറ്റപ്പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.പ്രതിക്കെതിരെ ഐപിസി 363, 354 (ഡി) മുതലായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.