മണിയോര്‍ഡറായി പിച്ചക്കാശ് അയച്ചുകൊടുത്ത് വേറിട്ട പ്രതിഷേധം
ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ തരുവണ ടൗണ്‍ മുസ്ലിംയൂത്ത ലീഗ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പിച്ചയെടുപ്പ് പ്രതിഷേധം സംഘടിപ്പിച്ചു. നാട്ടുകാരില്‍ നിന്നും ഓരോ രൂപാ വീതം പിരിച്ചെടുത്ത് മുഖ്യമന്ത്രിക്ക് മണിയോര്‍ഡറായി പിച്ചക്കാശ് അയച്ചുകൊടുത്താണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി വിനോദ്പാലയാണയില്‍ നിന്നും പിരിവ് സ്വീകരിച്ചു കൊണ്ട് മായന്‍ ഷാനിദ് ഉദ്ഘാടനം ചെയ്തു.