അയര്‍ലന്‍ഡിലെ മഹാറാണി ജിന്‍ വയനാട്ടുകാരി

0

അയര്‍ലന്‍ഡില്‍ പിറന്ന വയനാടന്‍ സത്തുള്ള ഒരു മദ്യമാണ് മഹാറാണിജിന്‍. അയര്‍ലന്‍ഡില്‍ ഇപ്പോള്‍ ട്രെന്‍ഡ് ഈ ജിന്നാണ്. മുള്ളന്‍കൊല്ലിയിലുള്ള വനമൂലിക കര്‍ഷക-സ്ത്രീ കൂട്ടായ്മയാണ് മഹാറാണിക്ക് വയനാടുമായുള്ള ബന്ധം.ജിന്‍ തയ്യാറാക്കാന്‍ ആവശ്യമായ കൂട്ടുകള്‍ ഇവിടെ നിന്നാണ് അയര്‍ലന്‍ഡിലെത്തിക്കുന്നത്. കൊല്ലം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയും ഭര്‍ത്താവ് അയര്‍ലന്‍ഡ് സ്വദേശിയായ റോബര്‍ട്ട് ബാരറ്റും ചേര്‍ന്ന് കോര്‍ക് നഗരത്തില്‍ ആരംഭിച്ച മദ്യക്കമ്പനിയാണ് റിബല്‍ സിറ്റി ഡിസ്റ്റിലറി.ഏറ്റവും ഗുണമേന്മയുള്ള ചേരുവകള്‍തന്നെ തങ്ങളുടെ മഹാറാണിക്ക് ലഭിക്കണമെന്ന വാശി ഈ ദമ്പതികള്‍ക്കുണ്ടായിരുന്നു. ആ അന്വേഷണമാണ് വനമൂലികയില്‍ എത്തിച്ചത്.വനമൂലികയെപ്പറ്റി വെബ് സൈറ്റിലൂടെയാണ് അറിഞ്ഞത്.കഴിഞ്ഞവര്‍ഷം ഇവിടെയെത്തി തോട്ടങ്ങളും കര്‍ഷകരെയും കണ്ട് ഗുണമേന്മ ഉറപ്പാക്കി.ഏലം, ജാതി, കറുവ, ബബ്ലിമൂസിന്റെ തൊലി എന്നിവയാണ് അവര്‍ ആവശ്യപ്പെട്ടത്.അങ്ങനെ വയനാട്ടില്‍ വിളഞ്ഞ ഉത്പന്നങ്ങള്‍ അയര്‍ലന്‍ഡിലെ ജിന്നിന്റെ ചേരുവയായി.വനമൂലിക യൂറോപ്പില്‍ പണ്ടേ ഹിറ്റ്.വനമൂലികയുടെ ഉപഭോക്താക്കളില്‍ 95% വിദേശികളാണ്, പ്രത്യേകിച്ച് യൂറോപ്പ് .എല്ലാ വര്‍ഷവും യൂറോപ്പില്‍ നിന്ന് ആവശ്യക്കാര്‍ വനമൂലികയില്‍ എത്താറുണ്ട്. ലോകപ്രസിദ്ധ ഫ്രഞ്ച് ഷെഫായ ഓലീവ്യര്‍ റോളിന്‍ഷെര്‍ ഇവിടെയെത്തി സ്ഥിരമായി ഉത്പന്നങ്ങള്‍ കൊണ്ടു പോകാറുണ്ടെന്ന് വനമുലിക പ്രസിഡന്ററായ പി.ജെ.ചാക്കോ പറയുന്നു. ജൈവരീതിയെ മാത്രം ആശ്രയിച്ചാണ് വനമൂലികയുടെ കൃഷി. 1991-ല്‍ സീതാ മൗണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ച വനമൂലിക തുടക്കത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകള്‍ക്ക് സസ്യ ഔഷധങ്ങളെക്കുറിച്ചും അവ ഉണ്ടാക്കുന്ന രീതികളെക്കുറിച്ചുമുള്ള പരിശീലനമായിരുന്നു നല്‍കിയിരുന്നത്.പിന്നീടാണ് കര്‍ഷകരെ സംഘടിപ്പിച്ച് ഓര്‍ഗാനിക് പാം രൂപവത്കരിച്ചത്. 500യോളം ജൈവകര്‍ഷകരാണ് വന്ന മൂലികയുടെ കര്‍ഷകശാഖയായ ഓര്‍ഗാനിക് വയനാടിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!