മനുഷ്യാവകാശലംഘനങ്ങൾ സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തും

0

ആദിവാസി മേഖലകളിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ അടിയന്തരമായി സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മോഹൻദാസ് കളക്ട്രേറ്റിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മനുഷ്യാവകാശ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ 50 ഓളം പരാതികളാണ് ലഭിച്ചത് ഇതിൽ ഭൂരിഭാഗം പരാതികളും ആദിവാസിമേഖലകളിൽ നിന്നുള്ള ഭവന നിർമ്മാണ പദ്ധതികളും കുടിവെള്ള പ്രശ്നങ്ങളുമായായിരുന്നു. ഒപ്പം ആദിവാസി വിഭാഗങ്ങളിലെ മൂപ്പൻമാരെ നേരിൽ കണ്ട് കമ്മീഷൻ പരാതികൾ നേരിട്ട് കേട്ടറിഞ്ഞു.

പ്രാധേശിക തലത്തിൽ തന്നെ പരിഹരിക്കപെടേണ്ട പരാതികൾ ആണ് കൂടുതൽ എന്നും സംസ്ഥാന തലത്തിൽ തീർപ്പാക്കേണ്ട പരാതികൾ  സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. 18 വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത സിറ്റിങ്ങിൽ കമ്മീഷൻ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും എത്രയും പെട്ടന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി

Leave A Reply

Your email address will not be published.

error: Content is protected !!