യുവ വൈദികൻ ബൈക്കപകടത്തിൽ മരിച്ചു

0
മാനന്തവാടി – യുവവൈദികൻ ബൈക്കപകടത്തിൽ മരിച്ചു. പയ്യമ്പള്ളി എറാള മൂലകളപ്പാട്ട് പൈലിയുടെയും അന്നക്കുട്ടിയുടെയും മകൻ അബ്രഹാം കള്ളപ്പാട്ട് (31) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കർണ്ണാടകയിലെ ബൈന്ദൂരിൽ വച്ച് എതിരെ വന്ന ബസ്സുമായി ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു കൂടെ ഉണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ആറ് വർഷമായി ബൈന്ദൂർ സാൻജോസ് ബാലഭവൻ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു. ആശുപത്രിയിൽ ഉള്ള കുട്ടിയുടെ കൂടെ നിൽക്കാനായി മറ്റൊരു കുട്ടിയുമായി പോകുമ്പോഴായിരുന്നു അപകടം. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് ഏറാള മൂല സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.സംസ്ക്കാര ചടങ്ങുകൾക്ക് പുത്തൂർ രൂപത ബിഷപ്പ് ഡോ.ഗീവർഗ്ഗീസ് മാർ മക്കോറിയോസ് ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ.തോമസ് എന്നിവ ർ നേതൃത്വം നൽകും.ബിനോയി, ബീന എന്നിവർ സഹോദരങ്ങളാണ്.
Leave A Reply

Your email address will not be published.

error: Content is protected !!