ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ്

0

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. പ്രദേശത്തെ 150 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അസീസിന് കൈമാറി ഉദ്ഘാടനം ചെയ്തു. പി കെ അമീന്‍, സലാം പി കെ, ഉസ്മാന്‍ മൗലവി, റഫീക്ക് കെ കെ സി, ടി നാസര്‍, മോയി പി, ഷൗക്കത്തലി മൗലവി, ഇസ്മായില്‍ കെ, റസാക്ക് കെ കെ സി, സുബൈര്‍, ഹാരിസ്, യൂനസ്, ഷഹീര്‍, അഷ്‌കര്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!