ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സൗകര്യങ്ങള്‍ ഒരുക്കി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സൗകര്യങ്ങളെല്ലാം ഒരുക്കിയതായി അധികൃതര്‍. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നത.് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ 100 കിടക്കകളുള്ള ചികിത്സാകേന്ദ്രം ആണ് ഒരുങ്ങുന്നത് രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് വേണ്ട ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയാകും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും റവന്യൂ വകുപ്പും സംയുക്തമായാണ് നടപടികള്‍ പൂര്‍ത്തീയാക്കുന്നത്. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 100 കിടക്കകളുള്ള കേന്ദ്രമാണ് സജ്ജമാക്കുന്നത്. നോഡല്‍ ഓഫീസര്‍ അബ്ദുല്‍സലാം, ഡെപ്യൂട്ടി കളക്ടര്‍. എന്‍ ഐ ഷാജു, പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ബാബു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.