കൊവിഡ് ബാധിതര്‍  ചികിത്സതേടി  ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

0

കൊവിഡ് ബാധിതര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തി; 2 ഡോക്ടര്‍മാരടക്കം 6  ആരോഗ്യ പ്രര്‍ത്തകര്‍ നിരീക്ഷണത്തില്‍ . ഈ മാസം 16നും, 19നുമാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍ ആശുപത്രയിലെത്തിയത്. 16-ാം തീയ്യതി ഉച്ചയ്ക് 12 മണിക്കും  രണ്ട് മണിക്കും ഇടയില്‍ ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലെത്തിയ രോഗികളും കൂട്ടിരുപ്പുകാരും, 19ന് രാവിലെ എട്ടുമണിക്കും, 10മണിക്കുമിടയില്‍ ഓ പിയിലുമെത്തിയ മുഴുവനാളുകളും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!