വെള്ളമുണ്ട പോലീസ് അതീവ ജാഗ്രതയില്‍

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയതോടെ പലസ്ഥലങ്ങളിലും പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയും, റോഡുകള്‍ അടച്ചും അതീവ ജാഗ്രതയിലാണ് വെള്ളമുണ്ട പോലീസ്. വെള്ളമുണ്ട, പഴഞ്ചന വാര്‍ഡുകളും, പീച്ചങ്കോട് രോഗം സ്ഥിരീകരിച്ചതോടെ പീച്ചങ്കോട് വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.നാലാംമൈല്‍, , നടക്കല്‍, പീച്ചങ്കോട്, മംഗലശ്ശേരി എന്നിവിടങ്ങളിലും താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങള്‍ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഇടവഴികളും പോലീസ് അടച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!