സമ്പൂര്‍ണ ലോക്ഡൗണ്‍ ?   27 ന് പ്രത്യേക മന്ത്രിസഭാ യോഗം

0

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താനാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം സര്‍ക്കാരിനു മുന്‍പിലുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായവും  ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും

Leave A Reply

Your email address will not be published.

error: Content is protected !!