പ്ലാസ്മ ബാങ്ക് ജില്ലാ ആശുപത്രി ബ്ലഡ്ബാങ്കില്‍ തുടങ്ങി

0

കോവിഡ് ചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. കോവിഡ് രോഗവിമുക്തരായവരില്‍ നിന്നാണ് ഇതിനായി രക്തം ശേഖരിക്കുന്നത്.കോവിഡ് 19 പൂര്‍ണമായും ഭേദമായവരില്‍ നിന്ന് 28ദിവസത്തിനും 4 മാസത്തിനും ഇടയിലാണ് രക്തം ശേഖരിക്കുന്നത്. ഈ സമയത്ത് ഇവരുടെ രക്തത്തില്‍ ആന്റിബോഡി ഉണ്ടാകും എന്നതാണ് ഇതിന് കാരണം.ഇവരുടെരക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന  പ്ലാസ്മ നിലവില്‍ കോവിഡ് പോസറ്റീവ് ആയവര്‍ക്ക് നല്‍കും. കേരളത്തിലെ ഒരു ജില്ലാആശുപത്രിയില്‍ ആദ്യമായാണ് ഈ സംവിധാനം ഒരുക്കുന്നത്.ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം 9 പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!