വയനാട്ടില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്

0

ജൂലൈ അഞ്ചിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 35 കാരന്‍,ജൂണ്‍ 26ന് ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയായ 49 കാരന്‍, ജൂലൈ 3 ന് ദുബായില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 24 കാരന്‍, ജൂലൈ ആറിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 26 കാരന്‍, സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിയായ 55 കാരന്‍, ജൂലൈ 13 ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിയായ 24 കാരന്‍, അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചെതലയം സ്വദേശിയായ 36 കാരന്‍, ജൂണ്‍ 29ന് ഡല്‍ഹിയില്‍ നിന്നെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ 50 കാരി, സൗദി അറേബ്യയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശിയായ 47 കാരന്‍, ജൂലൈ രണ്ടിന് ഖത്തറില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിയായ 43 കാരന്‍, അന്നുതന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി 21 കാരന്‍, ജൂലൈ നാലിന് ദുബൈയില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി 60 കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്നു വന്ന ബത്തേരി സ്വദേശിയായ 60 കാരന്‍, ജൂണ്‍ 23 ന് ബഹ്റൈറിനില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 26 കാരന്‍, ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ 27 കാരിയും 5 വയസ്സുള്ള മകളും, ജൂലൈ അഞ്ചിന് മംഗലാപുരത്ത് നിന്നു വന്ന പൂതാടി സ്വദേശി 53 കാരന്‍,ജൂലൈ 9ന് ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി 29 കാരനും ഒരു വയസ്സുള്ള കുട്ടിയും, ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തിയ തൊണ്ടര്‍നാട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38 കാരന്റെ ഭാര്യ(35), മാതാവ് (64), രണ്ടു വയസ്സുള്ള രണ്ട് കുട്ടികള്‍, അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ആറു വയസ്സുള്ള പെണ്‍കുട്ടിയും 30 വയസുകാരനും, ജൂലൈ പന്ത്രണ്ടാം തീയതി ഗൂഡല്ലൂരില്‍ നിന്ന് സ്വന്തം വിവാഹത്തിനായി വന്ന എടവക സ്വദേശിനിയായ 25 കാരി, കോഴിക്കോട് ക്ലസ്റ്ററില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി 15 കാരി, ജൂലൈ 5 ന് ചികിത്സയിലായ കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!