ഒടുവിൽ അധികൃതർ കനിഞ്ഞു – റോഡിലെകുഴിയടക്കൽ തുടങ്ങി

0

അധികൃതർക്കെതിരെ ഏറെ പ്രതിഷേധമുയർന്ന റോഡിലെ കുഴിയടക്കൽ തുടങ്ങി. വാടോച്ചാൽ ജംഗ്ഷൻ മുതൽ പനമരം ആര്യന്നൂർ കയറ്റം വരെയാണ് കുഴിയടക്കൽ നടക്കുന്നത്. തിരക്കേറിയ സംസ്ഥാന പാതയായ മാനന്തവാടി കൽപ്പറ്റ റോഡിൽ വർധിച്ചു വരുന്ന കുഴികൾ യാത്രക്കാരിൽ ഭീഷണി ഉയർത്തിയിരുന്നു. അപകടങ്ങളും തുടർക്കഥയായിരുന്നു. സമീപകാലത്തായി പനമരത്ത് ഉണ്ടായ മിക്ക അപകടങ്ങൾക്കും കാരണമായത് റോഡിലെവലിയ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ച് മാറ്റുന്നതാണ്.നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെയും നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെതിരെ പ്രധിഷേധവും വ്യാപകമായിരുന്നു. നീണ്ട നാളത്തെ ജനങ്ങളുടെ ശക്തമായ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാവുന്നത്. തുടർന്ന് കരിമ്പുമ്മൽ മുതൽ പച്ചിലക്കാട് വരെയുള്ള പ്രദേശങ്ങളിലെ കുഴികൾ അടച്ച് റോഡ് ലെവലൈസ്ഡ് ടാറിംഗ് നടത്തുമെന്നാണ് അധികൃതർ ഇപ്പോൾപറയുന്നത്. ഇത് യാഥാർത്ഥ്യമാവുന്നതോടെ പനമരത്തെ അപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം

Leave A Reply

Your email address will not be published.

error: Content is protected !!